ഷാര്‍ജ: അക്ഷര സ്നേഹികള്‍ക്കും പ്രസാധകര്‍ക്കും ആഹ്ലാദം പകര്‍ന്ന് ഷാര്‍ജ ഭരണാധികാരിയുടെ പുതിയ നിര്‍ദേശം. ഷാര്‍ജയില്‍ തുടരുന്ന കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ 2.5 മില്യണ്‍ ദിര്‍ഹം അനുവദിക്കാന്‍
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
നിര്‍ദേശം നല്കി.
ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന്റെ പതിമൂന്നാം പതിപ്പില്‍ 139 പ്രസാധകരാണ് പങ്കെടുക്കുന്നത്.

ഈ വര്‍ഷം ഷാര്‍ജ ആതിഥേയത്വം വഹിക്കുന്ന വായനോത്സവത്തില്‍ 15 രാജ്യങ്ങളില്‍ നിന്നാണ് പ്രസാധകരെത്തിയിരിക്കുന്നത്. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ നടക്കുന്ന 12 ദിവസത്തെ മേളയിലേക്ക് തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലിംഗ് ടൈറ്റിലുകളും എത്തിച്ചു കഴിഞ്ഞു. 1,900-ലധികം സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ് ഫെസ്റ്റിവലില്‍ നടക്കുന്നത്. രചയിതാക്കള്‍, കവികള്‍, ചിത്രകാരന്മാര്, പ്രാദേശികവും ആഗോളതലത്തിലും പ്രശസ്തരായ വ്യക്തിത്വങ്ങള്‍ എന്നിവരാണ് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
”നട്ടുപിടിപ്പിച്ച വിത്തുകള്‍ പതിവായി നനയ്ക്കുന്നത് പോലെ,
എല്ലാ വര്‍ഷവും ഷാര്‍ജ പബ്ലിക് ലൈബ്രറി വിപുലീകരിക്കാനും സമ്പുഷ്ടമാക്കാനും ഭരണാധികാരിയില്‍ നിന്ന് നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഷാര്‍ജയുടെ കാര്യത്തില്‍, ഈ വായനോത്സവം നല്കുന്ന ഫലങ്ങള്‍ ആളുകളെ അറിവും സര്‍ഗ്ഗാത്മകതയും കൊണ്ട് പോഷിപ്പിക്കുകയും അതുവഴി എമിറേറ്റിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ശക്തി പകരുകയും ചെയ്യും.’ -ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.
ലൈബ്രറികള്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും പുരോഗമനപരവുമായ സമൂഹങ്ങളുടെ ആണിക്കല്ലുമാണ്. ഈ വാര്‍ഷിക സംരംഭം യുവതലമുറകള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും മുഴുവന്‍ കഴിവുകളും സാക്ഷാത്കരിക്കാനും അറിവ് നല്‍കിക്കൊണ്ട് അചഞ്ചലമായ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.