കോഴിക്കോട്: സാമഗ്രികള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ള തുക രണ്ട്കോടി രൂപ കുടിശ്ശികയായതോടെ ബീച്ച് ആശുപത്രിയിലെ കാത്ത്ലാബ് പ്രവര്‍ത്തനം മുടങ്ങി. സ്റ്റെന്‍ഡ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ തയാറാവാത്തിതിനാലാണ് കാത്ത്ലാബ് പ്രവര്‍ത്തനം നിര്‍ത്തിയത്.
കഴിഞ്ഞ ഏപ്രില്‍ മുതലുള്ള തുകയാണ് നല്‍കാനുള്ളത്. പണം നല്‍കിയില്ലെങ്കില്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യില്ലെന്ന് കമ്പനികള്‍ ആശുപത്രി അധികൃതരെയും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയെയും അറിയിച്ചിരുന്നു. പ്രതിമാസം 60 ആന്‍ജിയോഗ്രാമും 40 ആന്‍ജിയോ പ്ലാസ്റ്റിയും ഇവിടെ ചെയ്യുന്നുണ്ട്. തീരദേശമേഖലയില്‍ ഉള്ള രോഗികള്‍ക്ക് ഏക ആശ്രയമാണിത്. മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ തലത്തില്‍ കാത്ത്ലാബ് സൗകര്യമുള്ള ജില്ലയിലെ ഏക ആശുപത്രി കൂടിയാണിത്.