Wednesday, June 18, 2025

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

Must Read

അവാര്‍ഡെന്ന ഏര്‍പ്പാടിനെ നല്ല രാഷ്ടീയായുധമാക്കാനുള്ള സാദ്ധ്യത ഏറെയത്രെ.
ചെറിയാന്‍ഫിലിപ്പ് ഏറെക്കാലത്തെ ഇടതുസഹയാത്രികബന്ധം അവസാനിപ്പിക്കാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചന അദ്ദേഹം ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍സ്ഥാനം നിരസിച്ചപ്പോള്‍ തന്നെ ഏതാണ്ട് രാഷ്ടീയ കേരളത്തിന് ബോദ്ധ്യമായതാണ്.


അതില്‍ രാഷ്ടീയപരമായി തെറ്റ് കാണുന്ന കൂട്ടത്തിലല്ല ഞാന്‍. വലത്തു നിന്ന് വല്ലാതെ മടുത്തപ്പോള്‍ ഇടത്ത് ശക്തിയായി നിലയുറപ്പിച്ചു. കാലം ആ മടുപ്പും ഇച്ഛാഭംഗവും ഇടത്തേക്ക് പകര്‍ച്ചയായി വന്നപ്പോള്‍ ഇട്ടേച്ചു പോന്നിടത്തേക്ക് തിരിച്ചെത്തിയെന്നു മാത്രം. പ്രവാസം മടുക്കുമ്പോള്‍ ജന്‍മ്മനാട് പിടിക്കും പോലെ .


പക്ഷേ അദ്ദേഹത്തിന് ആ സൂചന കേരളത്തിനു നല്‍കാന്‍ ഒരു അവാര്‍ഡ് നിമിത്തമായി എന്നിടത്താണ് ഈ അവാര്‍ഡ് ദാനചടങ്ങുകളിലെ രാഷ്ട്രീയ സാദ്ധ്യത തെളിഞ്ഞുവന്നത്. കേരളസൗഹൃദ വേദി ഏര്‍പ്പെടുത്തിയ അവുക്കാദര്‍കുട്ടിനഹ സ്മാരക അവാര്‍ഡ് ചെറിയാന്‍ ഫിലിപ്പിനാണെന്ന പ്രഖ്യാപനം ചെറിയാനും ഇടതും അകലുന്നതിനിടയിലാണ്

പ്രഖ്യാപിക്കപ്പെടുന്നത്. അത് നല്‍കാന്‍ ഉമ്മന്‍ചാണ്ടിയെത്തുമെന്നും വാര്‍ത്ത വന്നതോടെ ചെറിയാന്റെ തറവാട് പ്രവേശന വിളംബരത്തില്‍ ഒരവാര്‍ഡ് വഹിച്ച വലിയൊരു പങ്കിന്റെ രാഷ്ട്രീയചിന്ത കടന്നു കൂടിയെന്നു മാത്രം.
മലപ്പുറത്ത് ഇയിടെയായി വല്ലാതെ വളര്‍ച്ച പ്രാപിച്ച അവാര്‍ഡുകളുടെ പിന്നാമ്പുറ കഥകള്‍ രസകരമാണ് .ഇത്തരം അവാര്‍ഡുകള്‍ മലപ്പുറത്ത് നിന്ന് ചരടുവലിച്ച് കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ പ്രഖ്യാപിക്കുമത്രെ.! ചുരുക്കത്തില്‍ അവാര്‍ഡുകള്‍ എന്നത് ( എല്ലാം അല്ല കെട്ടോ ) മോഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സായൂജ്യമടയാനുള്ള ഒരു മീഡിയേറ്റര്‍ കൂടിയാണത്രെ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img