മംഗളൂരു:കൊല്ലേണ്ടവരുടെ പട്ടികയുമായി ഒരു കൂട്ടര്‍ ഊഴം തേടുന്ന ജില്ലയില്‍ വളരെ കരുതലോടെയാണ് ഓരോ പൗരന്റേയും ചുവടുകള്‍.ആ നേരത്താണ് ഇന്ന് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ വധിക്കാന്‍ ശ്രമം എന്ന കഥയുമായി ഒരാള്‍ രംഗത്തുവന്നത്.
ഉച്ചിലയിലെ കിഷോര്‍ എന്ന യുവാവാണ് വില്ലന്‍.ഒരു സംഘം വാളുമായി തന്നെ പിന്തുടര്‍ന്ന് മുല്ലുഗുഡ്ഡെ കെ.സി.നഗറില്‍ വധിക്കാന്‍ ശ്രമിച്ചു എന്നാണ് അയാള്‍ പറഞ്ഞത്.സാധാരണ നിലയില്‍ മറ്റൊരു സമുദായത്തിലെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് കൈകാര്യം ചെയ്യുകയാണ് പൊലീസ് രീതി.നാട്ടില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്യും.
എന്നാല്‍ കിഷോറിന്റെ പരാതി അന്വേഷിക്കാന്‍ മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ നേരിട്ട് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി.
‘അയാളെ ചോദ്യം ചെയ്തപ്പോള്‍ കെട്ടുകഥയാണെന്ന് തെളിഞ്ഞു.ജനങ്ങളില്‍ അസ്വസ്ഥത പരത്തുന്ന പ്രചാരണം നടത്തിയതിന് കേസെടുക്കും.ഇത്തരത്തില്‍ പൊതുജനം ഏര്‍പ്പെടുകയോ വ്യാജ പ്രചാരണങ്ങളില്‍ വീഴുകയോ ചെയ്യരുത്’-കമ്മീഷണര്‍ പറഞ്ഞു.