ദശ ദിന ക്യാമ്പയിന് 15 വരെ
കോഴിക്കോട്: വര്‍ദ്ധിക്കുന്ന വേനല്‍ ചൂടില്‍ സഹജീവികള്‍ക്ക് കരുതലാകണമെന്ന സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ച ‘കിളികളും കൂളാവട്ടെ’ ചലഞ്ചിന് നാനാതുറകളില്‍ നിന്ന് മികച്ച പ്രതികരണം. കിളികളെയും മറ്റു പക്ഷി മൃഗാദികളെയും ലക്ഷ്യമാക്കി വീട്ടിലോ, സ്ഥാപനങ്ങളിലോ പരിസരത്തായി സ്റ്റീല്‍ / മണ്പാത്രങ്ങളില് വെള്ളവും തീറ്റയും നിറച്ചു അതിന്റെ ഫോട്ടോ പകര്‍ത്തി നിശ്ചിത ഫ്രയിമിലാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെക്കുന്നതാണ് ചലഞ്ച്. കലക്ടറേറ്റില്‍ ഒരുക്കിയ മണ്കുടങ്ങളില് വെള്ളം നിറച്ച് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ്. ചലഞ്ച് ഉദ്ഘാടനം ചെയ്തിരുന്നു.
ജില്ലാ കലക്ടറുടെ ഔദ്യോഗിക പേജുകളിലൂടെ നടത്തിയ ആഹ്വാനം ഏറെ ആവേശത്തോടെയാണ് വീട്ടമ്മമാര്‍, സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഏറ്റെടുത്ത് ക്യാമ്പയിനിന്റെ ഭാഗമായത്.
വായനക്കാര്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം. ദാഹജലം ഒരുക്കിയതിന് ശേഷം ഫോട്ടോ പകര്‍ത്തി ഇതൊടപ്പം നല്കിയ ക്യു.ആര്. കോഡ് സ്കാന്‍ ചെയ്ത് ഫ്രയിമില്‍ അപ്ലോഡ് ചെയ്തു നല്‍കും. സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുമ്പോള്‍ Collector KKD പേജുകളെ മെന്‍ഷന്‍ ചെയ്യുകയും, #kilakalum_coolavatte, #CollectorKKD എന്നീ ഹാഷ്ടാഗുകള്‍ ചേര്‍ക്കുകയും വേണം.
ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ കലക്ടറുടെ പേജില്‍ പങ്കുവെക്കും.