അഡ്വ. ശ്രീജിത്ത് പെരുമന
വെള്ളവും, വൈദ്യുതിയും, സൗജന്യ യാത്രയും, സൗജന്യ ചികിത്സയും കിട്ടിയാല്‍ തങ്ങള്‍ക്ക് ആര് ഭരിച്ചാലും പ്രശ്നമില്ല എന്ന് പറയാന്‍ നമുക്ക് സാധിക്കുമോ? അങ്ങനെയെങ്കില്‍ പട്ടാളഭരണവും, എന്തിനേറെ ബ്രിട്ടീഷ് ഭരണമോ നിലനിന്നാല്‍ മതിയായിരുന്നല്ലോ? സ്വാതന്ത്ര്യ സമരം എന്നതിനുതന്നെ പ്രസക്തി ഉണ്ടാകുമായിരുന്നില്ലല്ലോ?
പഞ്ചാബില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി വെന്നിക്കൊടി പാറിച്ച ആം ആദ്മി പാര്‍ട്ടിയുടെ വിജയവും ഒരു അപകട സൈറാണാണ്
ആരാഷ്ട്രീയ ആള്‍ക്കൂട്ടമായ ചൂല് സംഘപരിവര്‍ ബി ടീമാണ് എന്ന ആക്ഷേപം അല്ല എന്ന് തെളിയിക്കാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല ..
.കോണ്‍ഗ്രസ്സ് ചത്തു മലച്ചേയെന്ന് സംഘിപരിവാര്‍ വിജയം ആഘോഷിക്കുമ്പോള്‍ മറ്റൊരു വലിയ മാറ്റം രാജ്യത്ത് നടക്കുന്നുണ്ട്…
മതേതരത്വം വാതോരാതെ പ്രസംഗിച്ച് നടന്നയാള്‍ ..
ഉറക്കം എഴുനേറ്റാലുടന്‍ മോദിയെ കുറ്റം പറഞ്ഞ് നടന്നയാള്‍ …
സര്ളജിക്കല് സ്ട്രൈക്കിന് തെളിവ് ചോദിച്ചയാള്‍..
ഒടുവില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ലോക്സഭാ ഇലക്ഷന് മൂപ്പര്‍ക്ക് ജനം ബോധോദയം നല്കി..
മതേതരത്വം പറഞ്ഞിരുന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗതിയാകും എന്ന് തിരിച്ചറിഞ്ഞ നേതാവ്. ശക്തമായ ഹിന്ദുത്വവാദിയായി.
ഡല്‍ഹി കലാപത്തെ സംഘികളോടൊത്ത് അടിച്ച് ശരിയാക്കി. മോദിക്കെതിരെ നാവ് പൂട്ടി. രാജ്യം കഴിഞ്ഞെ എന്തും ഉള്ളൂവെന്ന് വിളിച്ചുപറഞ്ഞു. ഒടുവിലിപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കോട്ടകളായ ഡല്‍ഹിയും പഞ്ചാബും ആപ്പിലാക്കി..
വര്‍ഗീയത വിളയാടുന്ന ദേശീയ സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരു രാഷ്ട്രീയ ബദലല്ല ആംആദ്മി പാര്‍ട്ടി എന്നുള്ളതാണ് സാധാരണക്കാരനെ ആശങ്കപ്പെടുത്തുന്ന യാഥാര്‍ഥ്യം.
സംഘപരിവാര്‍ രാഷ്ട്രീയത്തിതിരെ നിലകൊള്ളാന്‍ കെല്പുള്ള ഒരേയൊരു ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ പരാജയവും, ആം ആദ്മിയുടെ വിജയവും അതുകൊണ്ടുതന്നെ ജനാധിപത്യ രാഷ്ട്ര സങ്കല്പ്പത്തിന് തിരിച്ചടിയാണെന്ന് അന്നുതന്നെ പറഞ്ഞുവെച്ചിരിന്നു.