Thursday, June 19, 2025

കിരീടപ്പോര് ഇന്ന് ആകാശത്തോളം ആവേശം; ആഴ്‌സണലും സിറ്റിയും കളത്തില്‍

Must Read

ലണ്ടന്‍: കിരീടപ്പോര് മുറുകിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങുന്നു.ആഴ്സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് മത്സമുണ്ട്.

കിരീടം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും നീണ്ട ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ ആഴ്സണലും പോരടിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനും സിറ്റിക്കും ഇന്ന് നിര്‍ണായക മത്സരങ്ങളുണ്ട്. ആഴ്സണല്‍ വൈകിട്ട് ആറിന് ആസ്റ്റന്‍ വില്ലയെയും സിറ്റി രാത്രി എട്ടരയ്ക്ക് നോട്ടിംഗ്ഹാമിനെയും നേരിടും. ആഴ്സണലും സിറ്റിയും പോരിനിറങ്ങുന്നത് എതിരാളികളുടെ മൈതാനത്ത്. സിറ്റിക്കും ആഴ്സണലിനും 51 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍ശരാശരിയില്‍ സിറ്റി ഒന്നും ആഴ്സണല്‍ രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു. ഒരു മത്സരം കുറച്ച്‌ കളിച്ചത് ആഴ്സണലിന് മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ ദിവസം സിറ്റിയോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ആഴ്സണല്‍ ഇറങ്ങുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം. സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ മുന്നേറിയ ഗണ്ണേഴ്സിന് അവസാന മൂന്ന് കളിയില്‍ ജയിക്കാനായില്ല. ഇതോടെയാണ് സിറ്റി നിര്‍ണായക ജയത്തോടെ ഒപ്പമെത്തിയത്.

എര്‍ലിംഗ് ഹാലന്‍ഡ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗോള്‍വേട്ട തുടങ്ങിയത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്താവും. ഇതിനോടകം ഇരുപത്തിയാറ് ഗോള്‍ ഹാലന്‍ഡിന്‍റെ പേരിനൊപ്പം കുറിക്കപ്പെട്ട് കഴിഞ്ഞു. വമ്ബന്‍ താരങ്ങളെ സ്വന്തമാക്കിയിട്ടും അവസാന മൂന്ന് കളിയിലും സമനില വഴങ്ങിയ ചെല്‍സിക്ക്, സതാംപ്ടനാണ് എതിരാളികള്‍. സമാന തിരിച്ചടി നേരിടുന്ന ന്യൂകാസില്‍ യുണൈറ്റഡ് രാത്രി പതിനൊന്നിന് ലിവര്‍പൂളുമായി ഏറ്റുമുട്ടും. ന്യൂകാസില്‍ നാലും ലിവര്‍‍പൂള്‍ ഒന്‍പതും ചെല്‍സി പത്തും സ്ഥാനത്ത്. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ്, ബ്രെന്റ്ഫോര്‍ഡിനെയും വോള്‍വ്സ്, ബോണ്‍മൗത്തിനെയും ബ്രൈറ്റണ്‍, ഫുള്‍ഹാമിനെയും എവ‍ര്‍ട്ടന്‍, ലീഡ്സ് യുണൈറ്റഡിനെയും നേരിടും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img