ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹെല്‍ത്ത് ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന് കീഴില്‍ ഹോം കെയര്‍ സംവിധാനത്തിന് വാഹനങ്ങള്‍ ലഭ്യമാക്കും. ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന രീതിയില്‍ വീടുകളില്‍ പോയി കിടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കാനാണ് കെഎംസിസി ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വാഹനം നല്‍കുന്നത്.
ഹെല്‍ത്ത് പദ്ധതിയിലൂടെയുള്ള ആദ്യ വാഹനം കാസര്‍കോട് നഗരം കേന്ദ്രമാക്കി ജില്ലാ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനാണു നല്‍കുക.
കിടപ്പിലായ രോഗികള്‍ക്കും പരിചരണം ലഭിക്കാന്‍ ആരോരുമില്ലാത്തവര്‍ക്കും സാന്ത്വനമായി വര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും സെന്ററുകളുമായി ചേര്‍ന്ന് കെഎംസിസി ഹെല്‍ത്ത് ഡ്രൈവ് പദ്ധതി ജില്ലയില്‍ മുഴുവനായും വ്യാപിപ്പിക്കാനാണ് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റി പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയിലേക്കുള്ള തുക കൈമാറ്റം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ കെഎംസിസി ഭാരവാഹികള്‍ ജില്ലാ മുസ്ലിം ലീഗ് കമിറ്റിക്ക് കൈമാറുമെന്ന് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനസിംഗ് സെക്രടറി അഫ്സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സിഎച് നൂറുദ്ദീന്‍, മഹ്‌മൂദ് ഹാജി പൈവളിക, അഡ്വ. ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്സിന്‍, യൂസുഫ് മുക്കൂട്, അശ്‌റഫ് പാവൂര്‍, ഇബി അഹ്‌മദ്, റാഫി പള്ളിപ്പുറം, റശീദ് ഹാജി, കെപി അബ്ബാസ്, ഹാശിം പടിഞ്ഞാര്‍, ശരീഫ് പൈക എന്നിവരും സംസാരിച്ചു. സെക്രട്ടറി ഹസൈനാര്‍ ബീഞ്ചന്തടുക്ക നന്ദി പറഞ്ഞു