കാസര്‍കോട്: ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍ക്കോടിന്റ ഭാഗമായി വന്‍ മയക്കുമരുന്നു വേട്ട. മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി.രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ. അബ്ദുള്‍ റാഹീം , മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ,സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്‌ലാറ്റ് നമ്പര് 304 ല്‍ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എം.ഡി.എം.എയും, 10850 രൂപയും കണ്ടെടുത്തത് .

മയക്കുമരുന്നു വില്പന നടത്തിയ മഞ്ചേശ്വരം ബടാജെയിലെ സങ്കപ്പ റായിയുടെ മകന്‍ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെ അറെസ്റ്റ് ചെയ്തു. എസ് ഐ തോമസ്, എസ് സി പി ഓ മാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സി പി ഓ ലിജോ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചുവരികയാണ്.