Friday, June 27, 2025

കാസര്‍കോട് എയിംസ് കൂട്ടായ്മ മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ചു

Must Read

കാസര്‍കോട് : ദയാബായി അമ്മയുടെ ജീവന്‍ രക്ഷിക്കുക, എയിംസ് പ്രൊപോസലില്‍ ജില്ലയുടെ പേര് ഉള്‍പ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ഇരകളോട് കരുണ കാണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നിന്ന് മാന്തോപ്പ് മൈതാനിയിലേക്ക് ബഹുജ മാര്‍ച്ച് നടത്തി. സമരക്കാര്‍ മാന്തോപ്പില്‍ പ്രവര്‍ത്തിക്കൂന്ന മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ചു.
കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ ഉല്‍ഘാടനം ചെയ്തു.

ബഷീര്‍ വെള്ളിക്കോത്ത്, കെ. മോഹനന്‍, എം. കുഞ്ഞികൃഷ്ണന്‍, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹിമാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് സുഹറ, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ സി.എച്ച്. ഹംസ, കുഞ്ഞാമിന, ആള്‍ കേരള സൈലര്‍സ് ക്ലബ് കണ്‍വീനര്‍ പ്രജിത, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യൂസഫ് ഹാജി, റയീസ ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍, എസ്.ഡി.പി.ഐ. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സമദ് പാറപ്പള്ളി, സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി.കെ രവീന്ദ്രന്‍, വി. കമ്മാരന്‍, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മൊഗ്രാല്‍ ദേശീയ വേദി പ്രധിനിധി മിഷാല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്ബ്ലോക്ക് പ്രസിഡന്റ് ശരത്ത് മരക്കാപ്പ്, തീയ്യ മഹാസഭാ വനിതാ ജില്ലാ പ്രസിഡന്റ് ഷൈജ സായി, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രധിനിധി രാജേഷ്, നല്‍ക്കതായ സമുദായ സമാജം സംസ്ഥാന പ്രസിഡന്റ് ഹരിഷ്ചന്ദ്രന്‍ കാഞ്ഞങ്ങാട്, സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് രാഘവന്‍ കുളങ്ങര, രാമകൃഷ്ണന്‍ മോനാച്ച, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ ചിത്താരി, ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എം.ടി.പി. കരീം, കൂട്ടായ്മ മുന്‍ ട്രഷറര്‍ ആനന്ദന്‍ പെരുമ്പള, ബേക്കല്‍ ജയ്‌സീസ് മുന്‍ പ്രസിഡന്റ് സലീം ബേക്കല്‍, ജനകീയ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, ഭാരവാഹികളായ ഫൈസല്‍ ചേരക്കടത്ത്, ഉമ്മു ഹാനി, മുരളീധരന്‍ കെ.വി, ഇസ്മായില്‍ ഖബ്ര്‍ധാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് കിര്‍മാണി, അഡ്വക്കേറ്റ് അന്‍വര്‍, റാം കെ.വി.കെ., മുഹമ്മദ് ഈച്ചിലിങ്കാല്‍, താജ്ജുദ്ദീന്‍ ചേരങ്കയ്, ജസ്സി മഞ്ചേശ്വരം, സുമതി നീലേശ്വരം, പ്രീത സുധീഷ്, കൃഷ്ണദാസ്, അബ്ദുല്‍ ഖയ്യും കാഞ്ഞങ്ങാട്, ലിസ്സി കൊടവലം, സുഹറ പടന്നക്കാട്, സതീശന്‍ ആടകം, റഷീദ കള്ളാര്‍, ഫാത്തിമ ടി എം. ഗാര്‍ഡര്‍ വളപ്പ്, റാഫി മേല്പറമ്പ, മുഹമ്മദ് കുഞ്ഞി കല്ലൂരാവി, ഷംസു കൊളവയല്‍, ഉസ്മാന്‍ കൊളവയല്‍, റഫീഖ് ബേക്കല്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും ഫൈസല്‍ പിഎം നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img