Thursday, June 19, 2025

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് നാക് എ പ്ലസ് ഗ്രേഡ്

Must Read

കോഴിക്കോട്: യു.ജി.സിയുടെ നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മികച്ച നേട്ടം. 3.45 പോയന്റോടെ എപ്ലസ് ഗ്രേഡ് ആണ് കിട്ടിയത്. കഴിഞ്ഞ തവണ 3.13 പോയന്റോടെ എ ഗ്രേഡ് കിട്ടിയിരുന്നു. സംസ്ഥാനത്ത് നാലാമത്തെ തവണ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യത്തെ സര്‍വകലാശാലയാണ് കാലിക്കറ്റ്.

നാക് പിയര്‍ ടീം അംഗങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ചിരുന്നു. ഈ മാസം 15,16,17 തിയതികളിലായിരുന്നു സന്ദര്‍ശനം. ഔരംഗബാദ് എം.ജി.എം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സുധീര്‍ ഗവാനേ അധ്യക്ഷനായ ആറംഗ സമിതിയാണ് പരിശോധന നടത്തിയത്. സര്‍വകലാശാലയിലെ മികച്ച മാതൃകയായി അവതരിപ്പിച്ച കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാം, കായിക പദ്ധതിയായ ലാഡര്‍ എന്നിവക്ക് മികച്ച സ്‌കോര്‍ ലഭിച്ചു. ക്യാമ്പസ് റേഡിയോ, ഡിജിറ്റല്‍ ഫീഡ് ബാക്ക്, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം, സ്്പോര്‍ട്സ്, എന്‍.എസ്.എസ് രംഗത്തെ നേട്ടങ്ങള്‍ എന്നിവ പരിഗണിക്കപ്പെടുകയുണ്ടായി.

2002ലാണ് ആദ്യമായി കാലിക്കറ്റ് നാക് ഗ്രേഡിങിന് അര്‍ഹമായത്. അന്ന് ത്രീ സ്റ്റാര്‍ പദവിയായിരുന്നു. 2010ല്‍ 2.94 മാര്‍ക്കോടെ ബി ഗ്രേഡ് കരസ്ഥമാക്കി. 2016ല്‍ എ. ഗ്രേഡില്‍ എത്തുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img