Thursday, June 19, 2025

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം പൂര്‍ത്തിയായി

Must Read

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളിലും വാഴ്‌സിറ്റി പഠനവകുപ്പുകളിലും നവംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കും. പത്രികാസമര്‍പ്പണം ഇന്ന് പൂര്‍ത്തിയായി. നാളെ 12.30 വരെ പത്രിക പിന്‍വലിക്കാം. എട്ടാം തിയതി രാവിലെ 9.30 മുതല്‍ 12.30 വരെയാണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, യു.യു.സി തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് മത്സരം. ക്യാമ്പസുകളില്‍ പ്രചാരണം ശക്തമാണ്. പ്രചാരണത്തില്‍ എസ്.എഫ്.ഐയാണ് മുന്നിട്ട് നില്‍ക്കുന്നത്. കെ.എസ്.യു-എം.എസ്.എഫ് സഖ്യം ചിലയിടങ്ങളില്‍ ഉണ്ട്. സഖ്യമില്ലാതെ തനിച്ച് മത്സരിക്കുന്ന കോളജുകളും ഉണ്ട്. എസ്.എഫ്.ഐ മിക്കയിടത്തും തനിച്ചാണ് നില്‍ക്കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img