


കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യൂ.ജെ) ജില്ലാ പ്രസിഡന്റായി എം ഫിറോസ്ഖാനും (മാധ്യമം) സെക്രട്ടറിയായി പി എസ് രാകേഷും (മാതൃഭൂമി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി വി നജീബ് (ചന്ദ്രിക) ആണ് ട്രഷറര്‍. 91.5 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡന്റുമാരായി രജി ആര് നായര്‍ (മാതൃഭൂമി), എ മുഹമ്മദ് അസ്ലം (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിമാരായി വിധുരാജ് എം ടി (മലയാള മനോരമ), മുംതാസ് ടി (സുപ്രഭാതം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എ ബിജുനാഥ് (മാധ്യമം), സി ആര് രാജേഷ് (ഏഷ്യാനെറ്റ്), അമര്‍ജിത്ത് പി (അമൃത ടിവി), ഷിനോദ് കുമാര്‍ ടി (മാതൃഭൂമി), രേഷ്മ കെ എസ് (വീക്ഷണം), കാവാലം ശശികുമാര്‍ (ജന്മഭൂമി), ചിഞ്ചു കെ എസ് (മീഡിയവണ്‍), നിസാര്‍ കൂമണ്ണ (സുപ്രഭാതം), എന്നിവര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ കെ സി റിയാസ് നിയന്ത്രിച്ചു. യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ഈമാസം 28ന് നടക്കും.