Thursday, June 19, 2025

കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കെട്ടിട നിർമ്മാണത്തിന് എം എ യുസഫലി 50 ലക്ഷം നല്‍കി

Must Read

കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആസ്ഥാന മന്ദിരത്തിന്റെ തുടർ നിര്‍മ്മാണത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 50 ലക്ഷം രൂപ കൈമാറി.  ചേംബർ ഭവനിൽ നടന്ന ചടങ്ങിൽ  എം എ യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ. എ ഹാരിസ്, ലുലു ഗ്രൂപ്പ് കോഴിക്കോട് റീജണൽ ഡയറക്ടർ പി. പക്കർ കോയ, പ്രൊജക്ട് മാനേജർ അബീദ് അബ്ദുൽ ഹമീദ് എന്നിവർ ചേർന്ന്  കാലിക്കറ്റ്‌ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈർ കൊളക്കാടന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു.
  ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ് ട്രി ഭാരവാഹികളുടെ അഭ്യര്‍ത്ഥന പ്രകാരം ഒരാഴ്ച മുൻപ്  ചേംബറിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെട്ടിട നിർമ്മാണത്തിന്  50 ലക്ഷം രൂപ നൽകാമെന്ന് യൂസഫലി വാക്ദാനം ചെയ്തിരുന്നത്. 
 ചേംബർ സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, വൈസ് പ്രസിഡണ്ട് പി. എ ആസിഫ്, ട്രഷറർ എം. കെ നാസർ, ഡോക്: കെ. മൊയ്തു, കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ എം. മുസമ്മിൽ, കൺവീനർ ടി. പി അഹമ്മദ് കോയ, പി. ടി ഉമ്മർ കോയ, അർഷാദ് ആദിരാജ, നിയുക്ത പ്രസിഡണ്ട് റാഫി പി. ദേവസ്സി, നിയുക്ത സെക്രട്ടറി എ. പി അബ്ദുല്ലക്കുട്ടി, നിയുക്ത ട്രഷറർ ബോബിഷ് കുന്നത്ത്, ഹാഷിം കടാക്കലകം എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img