കോഴിക്കോട്: മൂന്നുദിവസമായി കോടഞ്ചേരി മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്നുവന്ന കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. രാജ്യാന്തര യൂണിവേഴ്സിറ്റികളിലെ പ്രഫസര്‍മാരും കാലാവസ്ഥാ വിദഗ്ധരുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മലബാര്‍ ക്ലൈമറ്റ് ആക്്ഷന്‍ പ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്.
ലീഗ് ഓഫ് ഇസ്്ലാമിക് യൂണിവേഴ്സിറ്റീസ് ജനറല്‍ സെക്രട്ടറി ഡോ. ഉസാമ അല്‍ അബ്ദ്, ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അല്‍ അസ്്ഹരി എന്നിവര്‍ സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.വിവിധ സര്‍വകലാശാലകളുടെ മേധാവികള്‍ ഒപ്പുവെച്ചു.
ഉച്ചകോടിയിലെ പ്രതിനിധികള്‍ പ്രതീകാത്മകമായി നോളജ് സിറ്റിയില്‍ 100 ഊദ് മരങ്ങള്‍ നട്ടു.വനവല്‍ക്കരണം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി 100 ഏക്കറില്‍ വികസിപ്പിക്കും. ഇസ്്ലാമിക് യൂണിവേഴ്സിറ്റി ലീഗിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും 10 ലക്ഷം മരം നടല്‍ പദ്ധതി നടപ്പാക്കും.