Thursday, June 19, 2025

കാലാവധി കഴിഞ്ഞും ജയിലിൽ കിടന്ന തടവുകാരെ മോചിപ്പിച്ച ബാബു നെഹദിക്ക് ഒ ഐ സി സി യുടെ ആദരവ്

Must Read

സക്കീന ഓമശ്ശേരി 

ജിദ്ദ: ജീവ കാരുണ്യപ്രവർത്തകൻ പി. വി ഹസ്സൻ സിദ്ദീഖ് എന്ന ബാബു നെഹദിയെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ആദരിച്ചു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ‘സാന്ത്വനം 2022’ ഉൽഘാടന പരിപാടിയിലാണ് ബാബു നഹദിക്ക്‌ ആദരവ് നൽകിയത്. ഒ ഐ സി സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ പരിപാടി ഉദ് ഘാടനം ചെയ്തു. ലീഡർ കെ. കരുണാകരന്റെ സ്മരണാർത്ഥം ജിദ്ദ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി വ്വർഷം തോറും നടത്തി വരുന്ന സ്മരണാഞ്ജലിയാണ് ‘ സാന്ത്വനം 2022 ‘ പ്രസിഡന്റ്  യു. എം ഹുസൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. 
 വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷ അനുഭവിച്ച്, ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വർഷങ്ങളായി സൗദി ജയിലിൽ കഴിഞ്ഞിരുന്ന തൊണ്ണൂറോളം ഇന്ത്യക്കാരെ, നിരന്തര ഇടപെടലിലൂടെ നാട്ടിലെത്തിക്കുകയും സ്വദേശത്തും വിദേശത്തും നിശ്ശബ്ദമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പി. വി സിദ്ദീഖ് ഹസൻ ബാബുവിനെ കമ്മറ്റിക്ക് വേണ്ടി  യു. എം ഹുസൈൻ മൊമെന്റോ നൽകി ആദരിച്ചു. മലയാളം ന്യൂസ്‌ ന്യൂസ് എഡിറ്റർ മുസാഫിർ, ബാബുവിനെ പൊന്നാട അണിയിച്ചു. ജനോപകാരപ്രദമായ തരത്തില്‍ സൗദിയിലെ വിവിധ സംഘടനകൾ കാരുണ്യ പ്രവർത്തങ്ങൾ നടത്തുന്നുവെങ്കിലും, ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സൗദി ജയിലിൽ നിൽക്കേണ്ടി വന്ന 90 ഓളം ഇന്ത്യക്കാരെ നിശ്ശബ്ദ സേവന പ്രവർത്തനത്തിലൂടെ നാട്ടിലെത്തിച്ച ബാബുവിനെ സംഘാടനാ പക്ഷപാദിത്തമില്ലാതെആദരിക്കുന്നതിനു സന്മനസ് കാണിച്ച  ഒ ഐ സി സിയെ മുസാഫിർ അഭിനന്ദിച്ചു. സാമൂഹിക രംഗത്തു പ്രവർത്തിക്കുന്ന ഏവർക്കും വലിയ മാതൃകയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  നൂറ്റി മുപ്പത്തി ഏഴാമത്‌ സ്ഥാപക ദിനാചരണവും പരിപാടിയിൽ നടന്നു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ  കെ. പി മുഹമ്മദ്‌ കുട്ടി,  ബേബി ഹെലെൽ ഫാത്തിമക്ക്‌ കേക്ക് നൽകി സ്ഥാപക ദിനാചരണ പരിപാടി നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഹസ്സൻ കൊണ്ടോട്ടി സാന്ത്വനം 2022 ന്റെ  ആദ്യ മെഡിക്കൽ ഉപകരണ വിതരണം  നിർവഹിച്ചു. താജ്‌ മഹലിനേക്കാൾ മനോഹരവും കുത്തുബ്‌ മിനാറിനേക്കാൾ ഉന്നതവും ചെങ്കോട്ടയെക്കാൾ സുഭദ്രവുമായ ഒരുസംസ്ക്കാരവും ഭരണഘടനയും രാജ്യത്തിന്‌ സമർപ്പിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന്  കെ എം സി സി നാഷണൽ കമ്മറ്റി സെക്രട്ടേറിയറ്റ്‌ മെമ്പർ നാസർ വെളിയങ്കോട്  പറഞ്ഞു. ഒ ഐ സി സി നേതാക്കളായ സി. എം അഹമ്മദ്‌ , ഹക്കീം പാറക്കൽ, സി. പി ഇസ്മയിൽ , ആസാദ് പോരൂർ , പി. പി അലവി ഹാജി കൊണ്ടോട്ടി, കുഞ്ഞിമുഹമ്മദ് കൊടേശ്ശേരി, ഷൌക്കത്ത് പരപ്പനങ്ങാടി, സി. പി ഇസ്മായിൽ, അമൃത ന്യൂസ് റിപ്പോർട്ടർ സുൽഫീക്കർ ഒതായി തുടങ്ങിയവരും ആശംസാ  പ്രസംഗം നടത്തി. സൗദി ജയിൽ മേധാവികളുടെ അകമൊഴിഞ്ഞ പിന്തുണയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണവും കൊണ്ടാണ് കുറഞ്ഞ സമയത്തിനകം ഇത്രയും പേരെ നാട്ടിലെത്തിക്കാൻ സാധിച്ചതെന്ന് മറുപടി പ്രസംഗത്തിൽ ബാബു വ്യക്തമാക്കി. തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ച ഒ ഐ സി സി ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും പി. കെ നാദിർഷ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img