കോഴിക്കോട്: കാലവര്‍ഷത്തിന്റെ മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ് സ്വകാര്യബസുകളിലും മറ്റും പരിശോധന തുടങ്ങി. ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പരിശോധന നടത്തുന്നത്. ഉത്തരമേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവ് ആണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്.
അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഓടുന്ന ബസുകളില്‍ പ്രത്യേകം പരിശോധന നടത്തുന്നുണ്ട്. ബസിന്റെ ടയറുകളുടെ തേയ്മാനം, വൈപ്പറുകളുടെ പ്രവര്‍ത്തനം, ലൈറ്റുകള്‍, വിന്‍ഡോ ഷട്ടറുകള്‍ എന്നിവയാണ് പരിശോധിക്കുന്നത്. 1,49,000 രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഫിറ്റ്നസ് പൂര്‍ത്തിയാക്കുന്നതുവരെ സര്‍വീസ് നടത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോടിന് പുറമെ, ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി, കൊടുവള്ളി, പേരാമ്പ്ര എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റുകളിലും പരിശോധന നടക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഷൈനി മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.ജി സുധീഷ്, എം. അഷ്റഫ്, എം.കെ സുനില്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.