അടിമാലി : കാറുകള്‍ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വില്‍പ്പന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു . ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ ജയ്‌മോന്‍ ഇത്തപ്പിരി ( 37 ) നെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത് . തോക്കുപാറ സ്വദേശി അനില്‍ കുമാറിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . അനില്‍കുമാറിന്റെ കാര്‍ വാടകക്കെടുത്ത് ജയ്‌മോന്‍ വിറ്റിരുന്നു .ഈ കാര്‍ പൊലീസ് കണ്ടെത്തി . 2,35,000 രൂപക്കാണ് ഇത് വില്‍പ്പന നടത്തിയത് . വിവാഹ ആവശ്യം പറഞ്ഞ് ജനുവരി 15 നാണ് കാര്‍ വിട്ടുനല്‍കിയത് . മാസവാടക നിശ്ചയിച്ചാണ് ഉടമ്പടി . ഒരുമാസം കഴിഞ്ഞ് വാടക ആവശ്യപ്പെട്ടു . എന്നാല്‍ ടൂറിലാണെന്നും തിരികെ വരുമ്പോള്‍ വാടക നല്‍കാമെന്നും പറഞ്ഞു . രണ്ട് മാസം കഴിഞ്ഞിട്ടും വാടക നല്‍കുകയോ കാര്‍ മടക്കി നല്‍കുകയോ ചെയ്തില്ല . ഇതോടെ സംശയം തോന്നിയ അനില്‍കുമാര്‍ സ്വന്തമായി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് മനസിലായത് . തുടര്‍ന്ന് അടിമാലി പൊലീസില്‍ പരാതി നല്‍കി . പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ വില്‍പന നടത്തിയതായി കണ്ടെത്തി . വാങ്ങിയ ആളില്‍ നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയും ജയ്‌മോനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ രീതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു കാറും വാടകക്കെടുത്ത് മറിച്ച് വിറ്റതായി തെളിഞ്ഞു . ഈ വാഹനവും അടിമാലി പൊലീസ് കണ്ടെടുത്തു .
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുളളതായി പൊലീസ് സംശയിക്കുന്നു . ജയമോനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിനുളള ഒരുക്കത്തിലാണ് പൊലീസ് . മറ്റ് തട്ടിപ്പുകളും ജയ്‌മോന്‍ നടത്തിയതായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട് . കോടതിയില്‍ ഹാജരാക്കിയ റിമാന്റ് ചെയ്തു . അടിമാലി എസ്.ഐ ടി.പി. ജൂഡി , എ.എസ്.ഐ അബ്ബാസ് എന്നിവരുടെ നേത്യത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്