Friday, June 20, 2025

കാറില്‍ കടത്തിയ 27,710 പാക്കറ്റ് പാന്‍മസാലയുമായി അറസ്റ്റില്‍

Must Read

കാസര്‍കോട് : കാറില്‍ കടത്തിയ 27,710 പാക്കറ്റ് നിരോധിത പാന്‍മസാലകള്‍ പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന ചൂരി ആര്‍.ഡി. നഗറിലെ അബ്ദുള്‍ ആരിഫിനെ (25) അറസ്റ്റ് ചെയ്തു.
കുഡ്‌ലു കോട്ടക്കണ്ണിയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മധൂര്‍ ഭാഗത്തു നിന്ന് കാസര്‍ക്കോട്ടേക്ക് വന്ന കാറില്‍ പാന്‍മസാലകള്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റിലും ഡിക്കിയിലുമായി 28 പ്ലാസ്റ്റിക് ചാക്കുകളിലും ഒരു ഹാന്‍ഡ് ബാഗിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. കര്‍ണാടകയില്‍നിന്ന് വാങ്ങിയ പാന്‍മസാലകള്‍ എറണാകുളത്തേക്ക് കടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും ഇവയ്ക്ക് ഒന്നരലക്ഷം രൂപയോളം വിലവരുമെന്നും കാസര്‍കോട് പോലീസ് അറിയിച്ചു.

കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി.അജിത് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. എസ്.ഐ. ആര്‍.രാകേഷ്, സി.പി.ഒ.മാരായ പി.ജെ.ജെയിംസ്, എ.വി.രാകേഷ്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img