കോഴിക്കോട്: ഫാറൂഖ് കോളജ്-വാഴക്കാട് റോഡിലെ കാരാട് പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍നിന്ന് 1,98,000 രൂപ മോഷണം പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഷട്ടറിന്റെ പൂട്ട് തകര്‍ത്തനിലയിലായിരുന്നു. രാത്രി പത്തര വരെയാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്.
പുലര്‍ച്ചെ 1.15ന് ശേഷമാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് വ്യക്തമായി. ഹെല്‍മറ്റും കൈയുറയും ധരിച്ച ഒരാള്‍ വാതില്‍ തള്ളിതുറന്ന് അകത്ത് കടക്കുന്നതും മേശയില്‍ സൂക്ഷിച്ച പണം എടുക്കുന്നതും സി.സി.ടി.വിയില്‍ കാണുന്നുണ്ട്. പമ്പ് ഉടമ പെരുമണ്ണ സ്വദേശി അബ്ദുല്‍നാസറിന്റെ പരാതി പ്രകാരം വാഴക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായം തേടുകയുണ്ടായി. ഏതാനും മാസം മുമ്പ് നഗരത്തിനടുത്ത് കോട്ടൂളിയിലെ പമ്പിലും മോഷണം നടന്നിരുന്നു.