Monday, June 23, 2025

കാരന്തൂര്‍ പാറ്റേണ്‍ സ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് ഉജ്വല തുടക്കം

Must Read

കുന്ദമംഗലം :ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള വോളിബോള്‍ താരങ്ങളുടെ മാര്‍ച്ചും ഏറോബാറ്റിക്‌സും പൊലിമ ചാര്‍ത്തിയ അന്തരീക്ഷത്തില്‍ കാരന്തൂര്‍ പാറ്റേണ്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തിക്ക് ഉജ്വലതുടക്കം. എളമരം കരീം എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്റ്റേഡിയം ഡവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പാറ്റേണ്‍ സെക്രട്ടറി സി. യൂസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഡ്വ. പി.ടി.എ റഹീം എം.എല്‍. എ മുഖ്യപ്രഭാഷണം നടത്തി.

എളമരം കരീം എം.പി.കാരന്തൂര്‍ പാറ്റേണ്‍ സ്‌റേറഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുന്നു.

പാറ്റേണ്‍ പ്രസിഡന്റ് എ. മൂസഹാജി എളമരം കരീം എം.പിക്കും, പാറ്റേണ്‍ ട്രഷറര്‍
പി.ഹസ്സന്‍ ഹാജി അഡ്വ. പി.ടി.എ.റഹിം എം.എല്‍.എക്കും ഉപഹാരം സമര്‍പ്പിച്ചു.വൈസ് പ്രസിഡന്റ് പി.എന്‍. ശശിധരന്‍ മാസ്റ്റര്‍ നിവേദനം നല്‍കി. ചടങ്ങില്‍ മാസ്റ്റേഴ്‌സ് വോളി സംസ്ഥാന കണ്‍വീനര്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി സത്യന്‍ സംസ്ഥാന റെഫറീസ് കണ്‍വീനര്‍ കെ. കെ മൊയ്തീന്‍ കോയ ഹാജി, മുന്‍ സംസ്ഥാന വോളി താരം പി. ശ്രീനിവാസന്‍, ജില്ലാ വോളിബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സുരേന്ദ്രനാഥ്, കോച്ചുമാരായ യൂസഫ്,മുഹമ്മദ് ഫാറൂഖ്, പ്രമീള, സിത്തു അപ്പുക്കുട്ടന്‍,ഷാലിമ, ആനന്ദ്, ഐശ്വര്യ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി കെ.സി.എം ബഷീര്‍, മനോജ്, പി ശ്രീനു,കെ.വി. മജീദ്, എന്നിവരെ ആദരിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ബഷീര്‍, ഷൈജ വളപ്പില്‍, സി.എം.ഷാജി, ഷബ്‌ന റഷീദ്, മുന്‍ ഇന്ത്യന്‍ വോളി താരം ജോസ് ജോര്‍ജ് ഐ.പി എസ്,എന്‍ജിനീയര്‍ സതീഷ് കുമാര്‍, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, അബൂബക്കര്‍ തല്ലശ്ശേരി, റബീഖ് പാറ്റയില്‍, നജീബ് പാറ്റയില്‍, ടി പി നിധീഷ് അഞ്ചിത ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.മുഹമ്മദ് മാസ്റ്റര്‍ അവതാരകനായി. ഡെവലപ്പ്‌മെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍ സ്വാഗതവും ട്രഷറര്‍ മൊയ്തീന്‍കോയ കണിയാറക്കല്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img