കാരന്തൂര്‍: മൂന്ന് പതിറ്റാണ്ടുകളായി നിരവധി വോളിബോള്‍ താരങ്ങള്‍ക്ക് ജന്മം നല്‍കുകയും അവരെ സംസ്ഥാന ദേശീയ തലങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്ത കാരന്തൂര്‍ പാറ്റേണ്‍ സ്റ്റേഡിയം രൂപത്തിലും ഘടനയിലും ദേശീയ നിലവാരം കൈവരിക്കാന്‍ ഒരുങ്ങുകയാണ്. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന സ്റ്റേഡിയം വികസന പദ്ധതിക്ക് നാളെ വൈകിട്ട് നാലുമണിക്ക് എളമരം കരീം എം.പി തറക്കല്ലിടും.
തികച്ചും ജനകീയ കൂട്ടായ്മയിലൂടെയാണ് സൊസൈറ്റി രൂപീകരച്ച് പ്രവര്‍ത്തനം തുടങ്ങിയത്.പാറ്റയില്‍ ഖാദര്‍ ഹാജിടേയും സി. യുസഫിന്റെയും നേതൃത്വത്തില്‍ വോളിബാള്‍ പ്രേമികളായ ഏതാനും സുഹൃത്തുക്കളുടെ ആലോചനയിലാണ് സൊസൈറ്റി യാഥാര്‍ഥ്യമായത്.കേരള പോലീസ് വോളിബോള്‍ ടീം ക്യാപ്റ്റനും കൊച്ചുമായിരുന്ന യുസഫിന്റെ അഹോരാത്ര പരിശ്രമമാണ് പാറ്റേണിനെ ഇന്നത്തെ നിലയിലെത്തിച്ചത്. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളുമായി നൂറ്റമ്പതോളം കുട്ടികള്‍ ഇവിടെ പരിശീലനത്തിനെത്തുന്നു. മുഖ്യ പരിശീലകന്‍ യൂസഫിന്റെ മേല്‍നോട്ടത്തില്‍ പരിശീലകരായ വി.എം. ഫാറൂഖ്, പ്രമീള പി.കെ, ആനന്ദ് ടി.എം, സിത്തു അപ്പു കുട്ടന്‍, ഷാലിമ റഹ്മാന്‍, ഐശ്വര്യ പി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഇവിടെ നിന്ന് പരിശീലനം ലഭിച്ച നിരവധി താരങ്ങള്‍സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടിയിട്ടുണ്ട്.
അരീക്കല്‍ മൂസഹാജി (പ്രസിഡന്റ് ), സി. യൂസഫ് (ജനറല്‍ സെക്രട്ടറി ), പി. ഹസന്‍ ഹാജി (ഖജാഞ്ചി ) പി.എന്‍.ശശിധരന്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്) വസന്തരാജ് കെ.പി, റബീഹ് പാറ്റയില്‍, ശ്രീനു മൂത്തേറ്റു മണ്ണില്‍ (വൈസ് പ്രസിഡണ്ടുമാര്‍) അബൂബക്കര്‍ തല്ലശ്ശേരി, മുഹമ്മദ് പടാളിയില്‍, എന്‍ജിനിയര്‍ അരീക്കല്‍ അശ്റഫ് ,അസീസ് പൊയില്‍ എന്നിവരാണ് സൊസൈറ്റിയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍. ടി.പി. നിധീഷ് പ്രസിഡന്റായും സത്യേന്ദ്രന്‍ നൊച്ചിപ്പൊയില്‍ ജനറല്‍ സെക്രട്ടറിയായും എ ജയരാജന്‍ ഖജാന്‍ജിയായും
പി.ടി.എയും പ്രവര്‍ത്തിക്കുന്നു. എം അഞ്ചിത ചന്ദ്രന്‍, കെ. പ്രിയ, രാധിക വി എന്നിവരാണ് മാതൃസമിതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
പ്രമുഖ ആര്‍കിടെക്റ്റായ വിനോദ് സിറിയക്കാണ് ഇന്‍ഡോര്‍ സ്റേറഡിയത്തിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാപ്സ് ഗ്ളോബല്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. പ്രമുഖ വാഹന വിതരണ ശൃംഖലയായ ഇറാം മോട്ടോര്‍സ് ആണ് ടീമിന്റെ ജഴ്സി പ്രായോജകര്‍.
സൂര്യ അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാനും നാസര്‍ കാരന്തൂര്‍ ജനറല്‍ കണ്‍വീനറും കണിയാറക്കല്‍ മൊയ്തീന്‍ കോയ ഖജാഞ്ചിയുമായ പാറ്റേണ്‍ സ്റ്റേഡിയം ഡെവലപ്മെന്റ് കമ്മിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്