Thursday, June 19, 2025

കാരന്തൂര്‍ പാറ്റേണ്‍ സ്റ്റേഡിയം: നവീകരണ പ്രവൃത്തി ഉദ്ഘാടനം 24ന്

Must Read

കാരന്തൂര്‍: പാറ്റേണ്‍ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം എളമരം കരീം.എം.പി 24ന് വൈകീട്ട് 4 മണിക്ക് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കായിക രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് വോളിബോള്‍ പരിശീലന കേന്ദ്രം, മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്.

ജനകീയ കൂട്ടായ്മയിലൂടെ രൂപവത്കരിച്ച പാറ്റേണ്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് സൊസൈറ്റിക്ക് കീഴിലാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയില്‍ അംഗങ്ങളായ 450 ഓളം പേരുടെ സാമ്പത്തിക സഹായം കൊണ്ടാണ് ഗ്രൗണ്ടിനുള്ള സ്ഥലം വാങ്ങാനായത്. കാരന്തൂര്‍ ഓവുങ്ങരക്കടുത്ത് സൊസൈറ്റി വാങ്ങിയ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 5 കോര്‍ട്ടുകളിലായാണ് കുട്ടികളുടെ പരിശീലനം. 150 ഓളം ആണ്‍-പെണ്‍ കുട്ടികള്‍ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ പരിശീലനം നടത്തുന്നു. പാറ്റേണ്‍ സെക്രട്ടറിയും മുഖ്യ കോച്ചുമായ സി. യൂസഫിന്റെ നേതൃത്വത്തില്‍ രണ്ട് വനിതകളടക്കം അഞ്ച് പേര്‍ പരിശീലകരായുണ്ട്.
എം.പി, എം.എല്‍.എ, ജില്ല പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് , സ്പോര്‍ട്സ് കൗണ്‍സില്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ഗ്രൗണ്ടില്‍ കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനായിട്ടുണ്ട്.

അഡ്വ.പി.ടി.എ.റഹിം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ല സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍, റിട്ട:ഐ.ജി.പി ജോസ് ജോര്‍ജ് ഐ.പി.എസ്.ഇന്ത്യന്‍ വോളി ടീം പരിശീലകന്‍ സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരും കായിക പ്രതിഭകളും പങ്കെടുക്കും.

നാടിന്റെ അഭിമാനമായ പാറ്റേണ്‍ സ്പോര്‍ട്സ് ക്ലബ്ബ് വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പാറ്റേണ്‍ സ്റ്റേഡിയം ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍, ട്രഷറര്‍, മൊയ്തീന്‍കോയ കണിയറക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img