Thursday, June 26, 2025

കാണാതായ യുവതിയുടെ ഫോണിലേക്ക് രണ്ട് മാസത്തിനിടെ 3300 നെറ്റ് വിളികള്‍

Must Read

കാസര്‍കോട്: മഞ്ചേശ്വരത്തെ ഫ്ളാറ്റിലെ താമസക്കാരിയും പാവൂര്‍ സ്വദേശിനിയുമായ യുവതിയെ കാണാതായ സംഭവത്തിന്റെ അന്വേഷണം സൈബര്‍ സെല്‍ ആരംഭിച്ചു. സെല്‍ ഉദ്യോഗസ്ഥര്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി.

കാണാതായ സാഹിദക്ക്(38) വന്ന ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ രണ്ട് മാസത്തിനിടെ 3300 ഓളം നെറ്റ് കോളുകള്‍ വന്നതായി കണ്ടെത്തി. ഇവ മുംബൈയില്‍ നിന്നെന്നാണ് സൂചന. ഏക മകന്‍ അയാനെ ഈമാസം 17ന് സ്‌കൂളില്‍ അയച്ച ശേഷം മംഗളൂരു ആയൂര്‍വേദ ആശുപത്രിയിലേക്ക് പുറപ്പെട്ട സാഹിദയെ പിന്നീട് കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് അന്നു തന്നെ ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മഞ്ചേശ്വരം അഡി.എസ്.ഐ സജിമോന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img