കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ കാണാതായ തിയ്യര് കണ്ടി കുമാരന്റെ (56) മൃതദേഹം പുതിയപ്പുറത്ത് താഴെ തോട്ടില്‍ കണ്ടെത്തി. ഈ മാസം 9 നായിരുന്നു കാണാതായത്.ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു.വ്യാഴാഴ്ച തെരച്ചില്‍ നടത്തിയ പ്രദേശവാസികളാണ് മൃതദേഹം അഴുകിയ നിലയില്‍ തോട്ടില്‍ കണ്ടെത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് ഇവിടം തോട് കവിഞ്ഞൊഴുകിയിരുന്നു .ഒഴുക്കില്‍പ്പെട്ടതാണ് മരണകാരണമെന്ന് സംശയിക്കുന്നു.പേരാമ്പ്ര പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
ഭാര്യ:റീന മക്കള്‍ :അനൂഷ്, അനൂപ് ,അനൂജ്