Thursday, June 19, 2025

കാട്ടുപോത്ത് ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് മദ്‌റസ അദ്ധ്യാപകനു പരുക്ക്

Must Read

കാസര്‍കോട് :കാട്ടുപോത്ത് സ്‌കൂട്ടറിലിടിച്ചു മറിഞ്ഞ് മദ്രസ അദ്ധ്യാപകനു പരുക്കേറ്റു. തലക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റ എരിഞ്ഞിപ്പുഴയിലെ ഇ.അബ്ദുല്‍ സത്താറിനെ(28) കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 5.50ന് കുറ്റിയടുക്കം കണ്ണാടിപ്പാറയിലിണ് സംഭവം. കുണിയേരി കുവ്വത്തുല്‍ ഇസ്ലാം മദ്ല്‍സ അദ്ധ്യാപകനായ അബ്ദുല്‍ സത്താര്‍ വീട്ടില്‍ നിന്ന് മദ്‌റസയിലേക്കു പോവുകയായിരുന്നു. കണ്ണാടിപ്പാറയിലെത്തുമ്പോള്‍ കാട്ടുപോത്ത് റോഡിലേക്കു കയറി വന്ന് സ്‌കൂട്ടറിലിടിച്ചാണ് അപകടം.
തെറിച്ചു വീണ് ബോധരഹിതനായ സത്താറിനെ 20 മിനിറ്റ് കഴിഞ്ഞ് എത്തിയ യാത്രക്കാരാണ് കണ്ട് ബന്ധുക്കളെ അറിയിച്ചത്. ചെങ്കള സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

വനാതിര്‍ത്തിയില്‍ വേലി ഇല്ലാത്തതിനാല്‍ കാട്ടുപോത്ത്, കാട്ടാന, പന്നി തുടങ്ങിയവ റോഡിലിറങ്ങുന്നതു യാത്രക്കാര്‍ക്കു ഭീഷണിയാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img