കോഴിക്കോട്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതില്‍ എംപാനല്‍ ഷൂട്ടര്‍ സി.എം ബാലന് സെഞ്ച്വറിയില്‍. ഇന്നലെ പുലര്‍ച്ചെ കാരശ്ശേരി കച്ചേരിയില്‍ വാഴത്തോട്ടത്തിലിറങ്ങിയ മൂന്ന് കാട്ടുപന്നികളെ വെടിവെച്ചു കൊന്നതോടെയാണ് ബാലന് നൂറു തികച്ചത്. കാട്ടുപന്നി വേട്ടക്ക് സര്‍ക്കാര്‍ അനുമതിയുള്ള എംപാനല്‍ ഷൂട്ടര്‍മാരില്‍ ഇദ്ദേഹമാണ് ഒന്നാമത് എത്തിയത്.
കാരശ്ശേരി പഞ്ചായത്തില്‍ 50 പന്നികളെ കൊന്നൊടുക്കി. കോര്പറേഷന് പരിധിയില്‍ കോട്ടൂളിയില്‍ കാട്ടുപന്നിയിറങ്ങിയപ്പോഴും വെടിവെച്ച് കൊന്നത് ബാലന് ആയിരുന്നു. മൂന്നെണ്ണത്തിനെയാണ് കൊന്നത്. മാവൂര്‍, ചാത്തമംഗലം പഞ്ചായത്തുകളില്‍ 19 വീതവും കുന്ദമംഗലത്ത് ഒന്നും മുക്കം നഗരസഭയില്‍ എട്ടും പന്നികളെ കൊന്നൊടുക്കി. പന്നികളെ വെടിവെച്ചു വീഴ്ത്താന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരാറുണ്ട്. ചെറിയ അനക്കമുണ്ടായാല്‍ അവ ഓടിമറയും. ബന്ധപ്പെട്ട അധികൃതര്‍ എത്തി മറവ് ചെയ്യുന്നതുവരെ ബാലന് കാത്തിരിക്കേണ്ടിവരും.
ഷൂട്ട് ചെയ്യുന്നതിനിടെ ബാലന് അപകടം പറ്റിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സാഹസികമായ ജോലിയാണെങ്കിലും കര്‍ഷകര്‍ വിളിക്കുമ്പോള്‍ തോക്കും ആയുധങ്ങളുമായി ബാലന് റെഡിയാകും. എക്സൈസ് വിഭാഗത്തില്‍ നിന്ന് വിമരിച്ച ആളാണ് ബാലന്.