Thursday, June 19, 2025

കാട്ടാക്കട സംഭവത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യംതേടി

Must Read

തിരുവനന്തപുരം കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ പിതാവിനെ മര്‍ദിച്ച കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യം തേടി. സംഭവം മര്‍ദനമേറ്റ പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമനന്‍ മുന്‍കൂട്ടി ആസുത്രണം ചെയ്തതാണെന്നും വീഡിയോ ചിത്രീകരിക്കാന്‍ ക്യാമറയുമായാണ് ഇയാള്‍ എത്തിയതെന്നുമുള്ള വിചിത്രവാദമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ പറയുന്നത്. മറ്റന്നാള്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കും.
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തെറ്റായ പരാതികള്‍ നല്‍കുന്നയാളാണ് ഈ കേസിലെ പരാതിക്കാരന്‍. വിവിധ കോടതികളില്‍ ഇത് സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടി കാട്ടുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ക്യാമറയുമായി എത്തി ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പ്രതികള്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. പ്രതികളായ കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, ജീവനക്കാരായ എസ്.ആര്‍.സുരേഷ്, സി.പി. മിലന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img