Friday, June 20, 2025

കാട്ടാക്കട അക്രമം: ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസി സിഎംഡി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

Must Read

കൊച്ചി: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദ്ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആര്‍ടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയില്‍. ജീവനക്കാരുടെ പെരുമാറ്റം പ്രശ്‌നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ബിജു പ്രഭാകര്‍ മറുപടി നല്‍കിയത്. പാസ്സുമായി ബന്ധപ്പെട്ട് പ്രേമനന്‍ കയര്‍ത്ത് സംസാരിച്ചപ്പോള്‍ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ആര്യനാട് സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എംഡി, സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ അറിയിച്ചു. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഎംഡി ബിജു പ്രഭാകര്‍ ജീവനക്കാരെ തള്ളി റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നതായും എംഡി വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img