കോഴിക്കോട്: കുന്ദമംഗലം- ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ചന്ദ്രന് തിരുവലത്ത്, യു.സി പ്രീതി, മെമ്പര്‍ ടി ശിവാനന്ദന്, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ എം അശോക് കുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അജിത് കുമാര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി ഷിനി, അസി. എഞ്ചിനീയര്‍ എന്‍ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.