Friday, June 20, 2025

കശ്മീര്‍ പിടിക്കാന്‍ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുമായി ഗുലാംനബി ആസാദ്

Must Read

ശ്രീനഗര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് തന്റെ പാര്‍ട്ടിയ്ക്ക് നല്‍കിയ പേര്. ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് ആസാദ് അഞ്ച് പതിറ്റാണ്ടോളം നീളുന്ന തന്റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പുറത്തുവന്നത്.
2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അഞ്ച് തവണ രാജ്യസഭാംഗമായും രണ്ട് തവണ ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം 2005 മുതല്‍ 2008 വരെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img