Friday, June 20, 2025

കളിയും ചിരിയുമായ എസ്റ്റഫന്‍; കയ്യടിച്ച് കുട്ടിക്കൂട്ടം

Must Read

??വിസ്മയത്തുമ്പിലേറിയ റോബോട്ട് സൂ വേറിട്ട അനുഭവമായി

ഷാര്‍ജ: വായനയുടെ വര്‍ണവാനം തുറന്ന ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിലെ ആദ്യദിനം കുരുന്നുകൂട്ടത്തിന് വിസ്മയത്തിന്റെ നേരനുഭവമായി മാറി. ഇത്തവണത്തെ വായനോത്സവത്തിലെ ഏറ്റവും നവീനമായ റോബോട്ട് സൂവിലെ കാഴ്ചകളും കളിചിരികളുമാണ് കുരുന്നുകളെ അതിശയത്തി ന്റെ വലിയ ലോകത്തിലേക്ക് എത്തിച്ചത്. ആവേശകരവും പുതുമയുള്ളതുമായ ആശയമാണ് റോബോട്ട് സൂവില്‍ മോട്ടിവേഷണല്‍ സ്പീക്കറും പരിശീലകനുമായ ആന്റണി എസ്റ്റഫാന്‍ നടത്തുന്ന ഗെയിംസ് ഷോ ആണ് വേറിട്ട അനുഭവം സമ്മാനിച്ചത്.

ഒരു കയ്യില്‍ ഗിറ്റാറും വാതോരാത്ത സംസാരവുമായെത്തിയ എസ്റ്റഫാന്‍ ശരിക്കും കുരുന്നുകളെ കയ്യിലെടുത്തു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയുടെ ഭിന്നഭാവങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവരിക്കുന്ന ഗെയിംസ് ഷോ പ്രകൃതിയില്‍ നിലനില്‍ക്കുന്ന അത്ഭുതകരമായ എഞ്ചിനീയറിംഗും കുട്ടികള്‍ക്ക് വിശദീകരിച്ചപ്പോള്‍ എല്ലാ കണ്ണുകളിലും കണ്ടത് കൗതുകം. മൃഗങ്ങളുടെ ശബ്ദവും ഇരുണ്ട അന്തരീക്ഷവും രസകരമായ ഗെയിമും മത്സരങ്ങളുമെല്ലാം അരങ്ങുതകര്‍ത്തതോടെ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും പങ്കാളികളായി. കൊച്ചുകുട്ടികള്‍ക്ക് ലളിതമായ ജിഗ്‌സ പസിലുകലും മുതിര്‍ന്ന കുട്ടികള്‍ക്ക് ടീം സ്‌പോര്‍ട്‌സിലും അനിമല്‍ ക്വിസുമായിരുന്നു മത്സരങ്ങള്‍.

സമുദ്രത്തി ന്റെ ആഴം അറിയല്‍, മത്സ്യത്തിന്റെ ഉറക്കസമയം കണ്ടെത്തല്‍, ഓന്തുകളുടെ നിറം മാറുന്നത് നേരിട്ട് അനുഭവിക്കല്‍…. തുടങ്ങി ഇന്നേവരെ കണ്ടിട്ടില്ലാത്ത രസകരവും എന്നാല്‍ കൗതുകം നിറഞ്ഞതുമാണ് ഓരോ ഗെയിമുകളും. ”ഇതൊരു സാഹസിക യാത്രയാണ്, അവര്‍ക്ക് ഒരേ സമയം അറിവും വിനോദവും തേടാനാകും. ഞാന്‍ സ്ട്രമ്മിംഗ് പാടുന്നു
ഓരോ ഗെയിമിന്റെയും അവസാനം ഗിറ്റാര്‍, അങ്ങനെ ഞാന്‍ അവര്‍ക്ക് പുതിയ അറിവുകള്‍ സമ്മാനിക്കുന്നു’ എസ്റ്റഫാന്‍ പറഞ്ഞു.

6-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് റോബോട്ട് സൂവില്‍ എത്തി ഗെയിമുകളില്‍ പങ്കുടെക്കാം. രസകരമായ ഗെയിമുകളിലൂടെ പ്രകൃതി കണ്ടറിഞ്ഞ് യാത്ര നടത്താം. കൗതുകവും കളിയും ചിരിയും തമാശകളും അല്പം സാഹസികതയുമെല്ലാം കൂടി നമ്മുടെ കുരുന്നുകള്‍ക്ക് പ്രകൃതിയെ പഠിപ്പിക്കാന്‍ ഇതിലും നല്ലൊരു വഴി വേറെയില്ലെന്നാണ് സൂവില്‍ സന്ദര്‍ശനത്തിനെത്തിയ രക്ഷിതാക്കളും പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img