പെരിന്തല്‍മണ്ണ :മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് മലപ്പുറം ജില്ല സമ്മേളനം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.കല നന്മയുടെ അടയാളമാവണമെന്നും കലാകാരന്‍മാര്‍ മാനവികതക്ക് വേണ്ടി എന്നും ശബ്ദിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എസ്.പയ്യനടം മുഖ്യപ്രഭാഷണം നടത്തി.
നന്മ നടത്തിയ ബാലയരങ്ങ് സര്‍ഗോല്‍സവത്തില്‍ പങ്കെടുത്ത മേഖല വിജയികള്‍ക്കുള്ള സമ്മാന വിതരണം ബാല യരങ്ങ് സംസ്ഥാന ചെയര്‍മാന്‍ കലാമണ്ഡലം സത്യവ്രതന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. നന്മ തിരിച്ചറി യല്‍ കാര്‍ഡ് വിതരണം നന്മ കോഴിക്കോട് ജില്ല സെക്രട്ടറി പ്രദീപ് ഗോപാല്‍ നിര്‍വ്വഹിച്ചു.മലപ്പുറം ജില്ലാ സെക്രട്ടറി സജിത് പൂക്കോട്ടുംപാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സല്‍ സാമുവല്‍ മുഖ്യാഥിതിയായി.
സര്‍ഗ വനിത സംസ്ഥാന ട്രഷറര്‍ നടി അജിത നമ്പ്യാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഉമേഷ് നിലമ്പൂര്‍, ട്രഷറര്‍ ശ്യാം പ്രസാദ്, സെക്രട്ടറി പ്രമോദ് തവനൂര്‍,രാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ, കൃഷ്ണകുമാര്‍ ,ഡോ.വിന്നര്‍ ഷരീഫ്,എം.പി. മണി എരവിമംഗലം, ശശി പെരിന്തല്‍മണ്ണ,രാമകൃഷ്ണന്‍ തേലക്കര പ്രസംഗച്ചു. കലാവിരുന്നും നടന്നു.