Thursday, June 19, 2025

കറുത്തപൊന്നിന് വില ഉയരുന്നു; കര്‍ഷകര്‍ക്ക് പ്രതീക്ഷ

Must Read

കുരുമുളക് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കുരുമുളക് വില ഉയരുന്നു.ശരാശരി നാനൂറ്ററുപതിന് മുകളിലാണ് കറുത്തപൊന്നിന് നിലവില്‍ ലഭിക്കുന്ന പിപണി വില. വര്‍ഷങ്ങള്‍ക്ക് മുമ്പ് 700 രൂപ വരെ കുരുമുളകിന് വില ലഭിച്ചിരുന്നു. പിന്നീട് വില കുത്തനെ കൂപ്പുകുത്തുകയും 300 രൂപക്ക് താഴെ എത്തുകയും ചെയ്തു.ശേഷം കുറച്ചു നാളുകളായി 300ന് മുകളിലായിരുന്നു കുരുമുളകിന് ലഭിച്ച് വന്നിരുന്ന ശരാശരി വിപണി വില. ഇതിന് ശേഷമാണിപ്പോള്‍ കുരുമുളകിന് വീണ്ടും വില വര്‍ധനവ് ഉണ്ടായിട്ടുള്ളത്.

വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകരില്‍ ചിലര്‍ കുരുമുളക് കൃഷിയില്‍ നിന്ന് പിന്‍വാങ്ങി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു.കുരുമുളകിന് ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില പ്രതീക്ഷ നല്‍കുന്നുവെങ്കിലും വിളവെടുപ്പ് കാലമാകുമ്പോള്‍ വീണ്ടും വിലയിടിയുമോയെന്ന ആശങ്കയും കര്‍ഷകരില്‍ ചിലര്‍ പങ്ക് വച്ചു.കര്‍ഷകരില്‍ ചിലര്‍ കുരുമുളക് കൃഷിയില്‍ നിന്ന് പിന്‍മാറിയതിനൊപ്പം രോഗബാധ മൂലം കുരുമുളക് ചെടികള്‍ വലിയ തോതില്‍ നശിച്ച് പോയത് കുരുമുളക് ഉത്പാദനത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഇടവരുത്തിയിട്ടുണ്ട്.കാലാവസ്ഥ വ്യതിയാനവും അഴുകല്‍രോഗവും ഇലപ്പുള്ളി രോഗവുമൊക്കെയാണ് പ്രധാന വില്ലന്‍.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏലത്തിന് ലഭിച്ച ഉയര്‍ന്ന വിലയും കര്‍ഷകരില്‍ ചിലര്‍ കുരുമുളക് കൃഷി കൈവിടാന്‍ ഇടവരുത്തി.ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിവില അഞ്ഞൂറിലേക്കെത്തിയേക്കാമെന്ന പ്രതീക്ഷയും കുരുമുളക് കര്‍ഷകരും വ്യാപാരികളും പങ്ക് വച്ചു. പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ പ്രതീക്ഷയിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img