സൂപ്പി വാണിമേല്‍
മംഗളൂറു: സംസ്ഥാനത്ത് 10 ഗവ.വനിതാ കോളജുകള്‍ സ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു.ഹിജാബ് നിരോധത്തെത്തുടര്‍ന്ന് 8000ത്തോളം വിദ്യാര്‍ത്ഥിനികള്‍ ഗവ.കോളജുകള്‍ വിട്ട് ശിരോവസ്ത്രം അനുവദനീയമായ സ്ഥാപനങ്ങളില്‍ ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതിയ നീക്കം.
വഖഫ് ബോര്‍ഡ് മുഖേനയാണ് കോളജുകള്‍ തുടങ്ങുക.ഓരോന്നിനും രണ്ടര കോടി രൂപ വീതം ഗ്രാന്റ് നല്‍കും.ദക്ഷിണ കന്നട ജില്ലയിലെ അഡ്യാറില്‍ കോളജ് സ്ഥാപിക്കാന്‍ 16 ഏക്കര്‍ കണ്ടെത്തി.ഷിവമോഗ്ഗ,ചിക്കമംഗളൂറു, കുടക്, ഉത്തര കര്‍ണ്ണാടക, ഹൈദരാബാദ് (കര്‍ണ്ണാടക) എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗതിയിലാണ്.2024-25 അധ്യയനവര്‍ഷം പ്രീ-യൂനിവേഴ്സിറ്റി(പി.യു.സി) ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിയും വിധമാണ് നടപടികള്‍.
ഇത് കൂടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കായി കോളജ് തുടങ്ങാന്‍ സന്നദ്ധരായ സംഘടനകളില്‍ നിന്ന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു.ദക്ഷിണ കന്നട ജില്ലയില്‍ നിന്ന് ലഭിച്ച 13 അപേക്ഷകള്‍ പരിശോധിച്ച് രണ്ടെണ്ണത്തിന് അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ അനുമതി നല്‍കും.