Friday, June 20, 2025

കര്‍ണാടകയില്‍ മലയാളി ദന്തഡോക്ടറെ മരിച്ചനിലയില്‍ കണ്ട കേസ്: 5 പേര്‍ കസ്റ്റഡിയില്‍

Must Read

കാസര്‍കോട്: കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മലയാളി ദന്തഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഡോക്ടറെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. കാസര്‍കോട് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂര്‍ത്തിയെ ആണ് വ്യാഴാഴ്ച വെകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദിയടുക്കയില്‍ ദന്ത ക്ലിനിക് നടത്തുകയായിരുന്നു കൃഷ്ണമൂര്‍ത്തി.

ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നാട്ടുകാര്‍ ക്ലിനിക്കില്‍ പ്രതിഷേധം നടത്തുകയും കൃഷ്ണമൂര്‍ത്തിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കൃഷ്ണമൂര്‍ത്തിയെ കാണാതായി. തുടര്‍ന്ന് ബുധനാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ചനിലയില്‍കണ്ടെത്തിയത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img