ദുബൈ :ഗോളിയടുക്ക പ്രീമിയര്‍ ലീഗ് ( GPL) കന്നി കിരീടം നേടി എം എസ് ഹമീദിന്റെ ഉടമസ്ഥതയിലുള്ള ടീമായ പവര്‍ ഹിറ്റര്‍ ചാമ്പ്യന്‍മാരായി. കരുത്തരായ ട്രാഡ് കിംഗ്‌സിനെയും ദേരാ ഫൈറ്റേര്‍സിനെയും, ടീം ഇച്ചാസിനെയും തകര്‍ത്തു കൊണ്ടാണ് പവര്‍ ഹിറ്റര്‍ ഈ ചരിത്രവിജയം സ്വന്തമാക്കിയത്.
ഡിസംബര്‍ 3 ന് ഷാര്‍ജയിലെ സ്‌കൈലൈന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഗോളിയടുക്ക നിവാസികളുടെ പ്രവാസി മീറ്റിനോട് അനുബന്ധിച്ചാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.
എം എസ് അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ട്രാഡ് കിംഗ്‌സിനെയാണ് പവര്‍ ഹിറ്റര്‍ ഫൈനലില്‍ നേരിട്ടത്.
ടീം ഉടമ എം എസ് ഹമീദ്, ടീം മാനേജര്‍ മലങ്കര മൊയ്ദു, കോച്ച് ചട്ടായി ഇബ്രാഹിം, ടീം ക്യാപ്റ്റന്‍ സിദ്ദീഖ് ഇടനീര്‍.
വൈസ് ക്യാപ്റ്റന്‍ നൗഫല്‍,
എ ബി, ഇച്ചു, റപ്പി, ബാവ ഹനീഫ്, ഫസ്ലു, നൂറ, ഖബീര്‍, അമ്മി, നൗഫല്‍ പയലടുക എന്നിവരാണ് കളിക്കാര്‍.