കോഴിക്കോട് :പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2023 ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആധാര്‍ – വോട്ടര്‍ പട്ടിക ലിങ്കിങ്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഗവ.എഞ്ചിനീയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ അധ്യക്ഷത വഹിച്ചു.
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കോഴിക്കോട് താലൂക്ക് ഇലക്ഷന്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഹെല്പ് ഡെസ്‌കും ഒരുക്കിയിരുന്നു. ജില്ലയില്‍ ഇതുവരെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വിവിധ താലൂക്ക്, വില്ലേജ് തലത്തിലും പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വാക്കത്തോണും സംഘടിപ്പിച്ചു.
സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ(സ്വീപ്) ഭാ?ഗമായി വിവിധ പരിപാടികളാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാ?ഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എസ് വിജയന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സജിത് പി.പി, തെരഞ്ഞെടുപ്പ് വിഭാ?ഗം ഉദ്യോ?ഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.