കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാള മനോരമയിലെ മിത്രന്‍ വി അര്‍ഹനായി. അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫര്‍ പുരസ്‌കാരം മാതൃഭൂമിയിലെ കൃഷ്ണപ്രദീപ് നേടി.
മീഡിയവണ്‍ ചാനലിലെ ഷിദ ജഗതിനാണ് ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്. ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം സിടിവിയിലെ റഫീഖ് കരസ്ഥമാക്കി.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എ.സജീവന്‍, ടി.സോമന്‍, കെ.പി.രമേശ്, ആര്‍ സുഭാഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 ആഗസ്റ്റിലാണ് ജില്ലയിലെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.