Thursday, June 19, 2025

കമ്മാലി വിഭാഗം സമരം ശക്തമാക്കാന്‍ സാധ്യത വലിയങ്ങാടിയുടെ പ്രവര്‍ത്തനം തടസ്സപ്പെടും

Must Read

കോഴിക്കോട്: കമ്മാലി പേക്കേഴ്സ് വിഭാഗം സേവനവേതന വ്യവസ്ഥ പുതുക്കണമെന്നാവശ്യപ്പെട്ട് ഉന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ അടുത്ത ആഴ്ച മുതല്‍ വലിയങ്ങാടിയില്‍ ചരക്ക്നീക്കം സ്തംഭിക്കുമെന്ന് സൂചന. കഴിഞ്ഞമാസം തൊഴിലാളികള്‍ സൂചനാസമരം നടത്തിയിരുന്നു. പിന്നീട് ലേബര്‍ ഓഫീസറും ട്രേഡ് യൂണിയന്‍ നേതാക്കളും ഫുഡ്ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷനും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് അനിശ്ചിതകാല സമരത്തിനുള്ള സാധ്യതയേറുന്നത്.

നാളെ രാവിലെ 11ന് ഐ.എന്‍.ടി.യു.സി ഓഫീസില്‍ സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേരുന്നുണ്ട്. 50 ശതമാനം കൂലിവര്‍ധനയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. നോട്ടീസില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും പത്ത് ശതമാനത്തില്‍ കൂടുതല്‍ ലഭിച്ചാല്‍ തൊഴിലാളികള്‍ സമ്മതിക്കാന്‍ ഇടയുണ്ട്. എന്നാല്‍ 5 ശതമാനം വര്‍ധനവ് അനുവദിക്കാമെന്ന നിലപാടിലാണ് വ്യാപാരികള്‍. കാലിക്കറ്റ് ഫുഡ് ഗ്രേയിന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്യാംസുന്ദര്‍ ഏറാടിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ എം.പി ജനാര്‍ദ്ദനന്‍, കെ. സുകുമാരന്‍, ജാഫര്‍ സക്കീര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img