Saturday, June 21, 2025

കമ്മാലി പാക്കേജ് വേതനപ്രശ്നം: തിങ്കളാഴ്ച മുതല്‍ വലിയങ്ങാടിയില്‍ സമരം

Must Read

കോഴിക്കോട്: വേതനവര്‍ധവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് വലിയങ്ങാടിയിലെ കമ്മാലി -പാക്കേജ് വിഭാഗത്തിലെ തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. വേതന വര്‍ധനവ് നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു സംഘടനകള്‍ സംയുക്ത സമിതിയില്‍ ഉണ്ട്.

നിലവിലുള്ള വേതനം കുറയ്ക്കാനുള്ള നീക്കമാണ് വ്യാപാരികള്‍ നടത്തുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. അഞ്ചുതവണ ചര്‍ച്ച നടത്തിയിട്ടും വ്യാപാരികള്‍ അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തിയില്ലെന്നും അവര്‍ പറഞ്ഞു. 50 ശതമാനം കൂലിക്കൂടുതല്‍ ആണ് ആവശ്യപ്പെട്ടതെങ്കിലും 10 ശതമാനം വര്‍ധിപ്പിച്ചാല്‍ തൊഴിലാളികള്‍ സമ്മതിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചുശതമാനം മാത്രമെ വര്‍ധിപ്പിക്കാന്‍ പറ്റുകയുള്ളു എന്ന നിലപാടിലാണ് ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന്‍.

അതേസമയം, സമരം ഉണ്ടാവുകയാണെങ്കില്‍ ചരക്കുകളുടെ വരവ് നിര്‍ത്താന്‍ നടപടി ആരംഭിച്ചതായി വ്യാപാരികള്‍ പറഞ്ഞു. സമരം ഒഴിവാക്കാന്‍ വ്യാപാരികള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ഐ.എന്‍.ടി.യു.സി നേതാവ് എം.പി ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img