Friday, June 20, 2025

കണ്ണൂര്‍ പുല്ലൂപ്പിക്കടവ് തോണി അപകടം:മരണം മൂന്നായി

Must Read

കണ്ണൂര്‍: പുല്ലൂപ്പിക്കടവ് തോണി അപകടത്തില്‍ മൂന്നാമത്തെ ആളിന്റെയും മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വള്ളുവന്‍കടവ് പരിസരത്ത് കരയോട് ചേര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

അപകടത്തില്‍ മരിച്ച പുല്ലൂപ്പി സ്വദേശി കൊളപ്പാല്‍ വീട്ടില്‍ റമീസിന്റെയും അത്താഴക്കുന്ന് സ്വദേശി അസറുദ്ദീനിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

കക്കാട് പുല്ലുപ്പിക്കടവ് പുഴയില്‍ മൂന്ന് സുഹൃത്തുക്കളും ഞായറാഴ്ച കണ്ടല്‍ കാട് കാണാന്‍ തോണിയില്‍ പോയപ്പോഴാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മൂന്നുപേരും മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img