ദോഹ 2022ലെ ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തര്‍ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നാണെന്ന് ടൈംമാഗസിന്‍. ലോകത്തെ മഹത്തരമായ സ്ഥലങ്ങള്‍ എന്ന പേരില്‍ വിവിധ രാജ്യങ്ങളിലെ 50 സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ഖത്തറിലെ ദോഹയും ഇടംപിടിച്ചത്.
15 ലക്ഷം ഫുട്‌ബോള്‍ ആരാധകരെ വരവേല്‍ക്കാന്‍ വേണ്ടി ഖത്തര്‍ ഒരുക്കിയ സജ്ജീകരണങ്ങളാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടം പിടിക്കാന്‍ ദോഹയ്ക്ക് വഴിയൊരുക്കിയത്.ലോകകപ്പ് വണ്ടേഴ്‌സ് എന്ന വിശേഷണമാണ് പട്ടികയില്‍ ദോഹയ്ക്കുള്ളത്.സ്‌റ്റേഡിയങ്ങളുടെ അത്ഭുതനിര്‍മ്മാണങ്ങള്‍,ഹോട്ടലുകള്‍,താമസസംവിധാനങ്ങള്‍,നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും തുടിക്കുന്ന സ്ഥലങ്ങള്‍ എന്നിവയാണ് ദോഹയെ ആകര്‍ഷകമാക്കുന്നത്.ഖത്തര്‍ ഒളിമ്പിക്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയം,മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് എന്നിവ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷണീയമായ അനുഭവമായിരിക്കുമെന്ന് ടൈ മാഗസിന്‍ അഭിപ്രായപ്പെടുന്നു.പഞ്ചനക്ഷത്ര ഹോട്ടലുകള്‍,ലുസൈല്‍ ലോകകപ്പ് സ്റ്റേഡിയം,ലോകകപ്പ് കാണികള്‍ക്കായി ഒരുക്കുന്ന 1000ത്തോളം ടെന്റ്ക്യാമ്പുകള്‍,എം.എസ്.സി ക്രൂസ് ഷിപ്പ്,ലോകകപ്പ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ഷട്ടില്‍ സര്‍വീസ് വിമാനങ്ങള്‍ എന്നിങ്ങനെയാണ് ഖത്തറന്റെ ആകര്‍ഷണങ്ങളായി ടൈമാഗസിന്‍ വിവരിക്കുന്നത്.