സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക നാഗര്‍ഹോള കടുവാസങ്കേതത്തിലെ വനപാതകളില്‍ വാഹനം നിര്‍ത്തിയാല്‍ പിഴ ഈടാക്കാന്‍ തീരുമാനം. മാനന്തവാടി-മൈസൂരു ബദല്‍പാതയായ കുട്ട-ഗോണിക്കുപ്പ-ആനൈചെക്കൂര്‍-ഹുണ്‍സൂര്‍, ഗോണിക്കുപ്പ-ആനൈചെക്കൂര്‍-ഹുണ്‍സൂര്‍, ബാവലി-ഉദ്കൂര്‍ റൂട്ടുകളില്‍ അകാരണമായി വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1000 രൂപവരെ പിഴ ഈടാക്കാനാണ് കുടക്‌മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടിരിക്കുന്നത്. വാഹനം നിര്‍ത്തി മാലിന്യങ്ങള്‍ തള്ളുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നിലവില്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിയന്ത്രണമുണ്ട്. കര്‍ണാടകത്തില്‍ നിന്ന് വയനാട് ,കണ്ണൂര്‍ ഭാഗത്തേക്കും തിരിച്ചും ചരക്ക്‌വാഹനങ്ങള്‍ കടന്നുപോകുന്നത് ഈവഴിയാണ്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.