ഫറോക്ക് : ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി ഷിഹാബി( 33 )നെ പൊലീസ് അറസ്റ്റ്് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡന്‍സാഫ് ) എസ് ഐ അരുണ്‍ വി ആര് ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
ഫറോക്ക് സ്കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് പരിസര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്‍പ്പന നടക്കുനുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിരുന്നു ആയതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ ആണ് മയക്കുമരുന്നിന്റെ ഉറവിടമായി ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു.
പോലീസിനെ കബളിപ്പിക്കുന്നതിനായി ട്രെയിനില്‍ ശരിയായ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പില്‍ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വെച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗ്ഗം പോവുകയാണ് ഇയാളുടെ രീതി എന്ന് പൊലീസ് പറഞ്ഞു.
പ്രതി ഗള്‍ഫില്‍ ഡ്രൈവര്‍ ജോലിയായിരുന്നു കൊറോണക്ക് ശേഷം നാട്ടിലെത്തി ചെന്നൈയില്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരവേ ആണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ലഹരി കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എന്നും ഇയാളുടെ കണ്ണികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഫറോക്ക് സി ഐ എം പി സന്ദീപ് പറഞ്ഞു.
ആന്ധ്രയില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനില്‍ എളുപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാം എന്നതുമാണ് അന്യ സംസ്ഥാനത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം അമിത ലാഭത്തിനായി കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.
പിടിയിലായ ഷിഹാബിന് ഭവനഭേദനം മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്.
ഡന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സി.പി.ഒ കെ.അഖിലേഷ് സി.പി.ഒ ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത് കാരയില്‍ സനോജ്, അര്ജുന് അജിത്ത് തുടങ്ങിയവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.