കോഴിക്കോട്: മലയോരപ്രദേശമായ കൂടരഞ്ഞിക്കടുത്ത് കക്കാടംപൊയിലില്‍ പുലിയിറങ്ങി. വാളംതോട് കോഴിപ്പാറ ഒറ്റത്തെങ്ങുങ്കല്‍ മാത്യുവിന്റെ വീടിന് സമീപമാണ് പുലിയുടെ കാലടികള്‍ കണ്ടത്. സമീപത്തെ സി.സി ടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. പുലി വളര്‍ത്തുനായകളെ ഓടിക്കുന്ന ദൃശ്യമാണ് പതിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫോറസ്റ്റ് അധികൃതരും നാട്ടുകാരും പുലിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.