Thursday, June 19, 2025

ഓർത്തോപീഡിക് നാവിഗേറ്റർ: മലയാളി ഡോക്ടർമാർ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

Must Read

ദുബൈ: പി ജി ഓർത്തോപീഡിക്  വിദ്യാർത്ഥികൾക്ക്  സഹായകരമായി മലയാളി ഡോക്ടർമാർ എഴുതിയ മെഡിക്കൽ പുസ്തകം പ്രകാശനം ചെയ്തു. ഓർത്തോപീഡിക് നാവിഗേറ്റർ എന്ന  പേരിലാണ് പഠന പുസ്തകം. ഈ രംഗത്തെ ശ്രദ്ധേയ ഡോക്ടർമാരായ ഡോ: ഫെബിൻ അഹ്‌മദ്‌, ഡോ: ജേക്കബ് ഐപ്‌, ഡോ: ജേക്കബ് ഈപ്പൻ എന്നിവർ ചേർന്നാണ് ഗ്രന്ഥം തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ഐ പി എ സംഘടിപ്പിച്ച യുഎഇ സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങിൽ വെച്ച് മുൻ മന്ത്രിയും അജ്മാൻ റൂൾസ് കോർട്ട് മേധാവിയുമായ ശൈഖ്‌ ഡോ: മാജിദ് ബിൻ സയീദ് അൽനു ഐമി, തമിഴ് നടൻ വിജയ് സേതുപതിയ്‌ക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു. എം. എ അഷ്‌റഫ്‌ അലി, ജബ്ബാർ ഹോട്പാക്ക്, ബഷീർ പാൻഗൾഫ്, കെ. പി ഹുസൈൻ, ജമീൽ മുഹമ്മദ്, റിയാസ് കിൽട്ടൻ, തങ്കച്ചൻ മണ്ഡപത്തിൽ, ഡോ: ഹിബാ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ജേയി പബ്ലിക്കേഷൻ  പ്രസിദ്ധീകരിച്ച ഗ്രന്ഥം  ആമസോണിൽ ലഭ്യമാവും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img