കോഴിക്കോട്: ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ പ്രൈസ് മണി ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും. ഭവന്‍സ് സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 31ന് സമാപിക്കും. സംസ്ഥാനത്തെ 12 സ്‌കൂളുകള്‍ മാറ്റുരക്കുമെന്ന് ഭാരതീയ വിദ്യാഭവന്‍ കോഴിക്കോട് കേന്ദ്രം വൈസ് ചെയര്‍മാന്‍ ഡോ. കെ. ഗോപാലകൃഷ്ണന്‍, സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ബാസ്‌കറ്റ് ബോള്‍ ടീം സെലക്ടറുമായ അന്‍വിന്‍ ആന്റണി നാളെ രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ മത്സരം.
ഇടവേളകളില്‍ ഭവന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഇതിന് പുറമെ ഭവന്‍സ് അലൂംനി, ഭവന്‍സ് ലേഡീസ് ടീം എന്നിവരുടെ പ്രദര്‍ശന മത്സരങ്ങളും നടക്കും. 31ന് ഉച്ചക്ക് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് സമ്മാനദാനം നിര്‍വഹിക്കും.