ഡല്‍ഹി : ഓണ്‍ലൈനായി മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മ കമ്പനികളുടെ പ്രവര്‍ത്തനം ഉദ്ദേശിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നാണ് വിഷയം പരിശോധിച്ച മന്ത്രി തല സമിധിയുടെ വിലയിരുത്തല്‍.വ്യാപകമായ ക്രമകേടുകള്‍ ഇ-ഫാര്‍മ രംഗത്ത് നടക്കുന്നു.ഡാറ്റാ സുരക്ഷയടക്കം വിവിധ വിഷയങ്ങളില്‍ ആശങ്കകള്‍ നിലനില്ക്കുന്നു.ഫെബ്രുവരിയില്‍ 20 ഇ-ഫാര്‍മസി കമ്പനികള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഒാഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.ടാറ്റ 1എം.ജി, ആമസോണ്‍,ഫളിപ്കാര്ട്ട,നെറ്റ്മെഡ്സ്,മെഡിബഡി,പ്രാക്ടോ,അപ്പോളോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് മാനദണ്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് നോട്ടീസ് അയച്ചത്.