കോഴിക്കോട്: ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ സെമിനാര്‍ ടൗണ്‍ഹാളില്‍ എഴുത്തുകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഏവരും ഒന്നാണെന്ന ആശയം വളര്‍ത്തിയെടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.
സഹജീവികളുടെ ഹൃദയത്തിലേക്കുള്ള കവാടമാണ് സാഹിത്യം. അത് മനുഷ്യനെ നിര്‍മ്മിക്കുന്ന ദൈവമാണ്. സാഹിത്യം ഒരു രാഷ്ട്രീയ, നിര്‍മ്മാണ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ‘സാഹിത്യത്തിന്റെ വര്‍ത്തമാനം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവ് ആര്‍ രാജശ്രീ മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.സി അബ്ദുള്‍ നാസര്‍, കെ.വി സജയ് എന്നിവര്‍ സംസാരിച്ചു.
സാഹിത്യ സംഘാടക സമിതി ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എം കരുണാകരന്‍, കണ്‍വീനര്‍ യു.ഹേമന്ത് കുമാര്‍, കോര്‍ഡിനേറ്റര്‍ ക്ഷേമ കെ തോമസ്, അസി.കോര്‍ഡിനേറ്റര്‍ പി.ടി.പ്രസാദ്, കെ.വി.ശശി തുടങ്ങിയവര്‍ പങ്കെടുത്തു.